14-rat-at-bucket
ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻപിൽ പൊതുജനങ്ങൾക്ക് കൈകഴുകാൻ വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ കിടക്കുന്ന എലി

ചിറ്റാർ : ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊതുജനങ്ങൾക്ക് കൈകഴുകാൻ വച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിൽ രണ്ട് എലി. ഓഫീസിൽ വന്ന ഒരാൾ കൈ കഴുകാൻ നോക്കിയപ്പോഴാണ് വെള്ളത്തിൽ എലി കിടക്കുന്നതു കണ്ടത്. ഒാഫീസിന് മുന്നിൽ ധർണ നടത്തിക്കൊണ്ടിരുന്ന കോൺഗ്രസ് പ്രവർത്തകരുടെയും അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ ഇവയെ നീക്കം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബഷീർ അധികൃതർക്ക് പരാതി നൽകി.