പന്തളം: പന്തളം നഗരസഭയിലെ ചേരിക്കൽ മുപ്പത്തിരണ്ടാം വാർഡിൽ കൊവിഡ് ബാധിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ അറുപതോളം വീടുകളിലെ ആളുകൾ അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൻ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി. എല്ലാ വിടുകളിലും ഇന്നലെ ആരോഗ്യ വകുപ്പ് ജീവനക്കാരും പൊലീസും സന്ദർശിച്ച് ബോധവത്കരണം നടത്തി.. പനിയും മറ്റുള്ള 28 ഓളം ആളുകളുടെ സ്രവം വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് എടുക്കുമെന്ന് വാർഡ് കൗൺസിലർ കൂടിയായ നഗരസഭാ ചെയർപേഴ്സൺ റ്റി.കെ.സതി പറഞ്ഞു.