അടൂർ: കൊടുമണ്ണിൽ ഒരു മത്സ്യ വ്യാപാരി ഉൾപ്പെടെ രണ്ട് പേർക്ക് ഉറവിടമറിയാത്ത കൊവിഡ് ബാധ ഉണ്ടായ പശ്ചാത്തലത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ സി.പി. എം കൊടുമൺ ഏരിയ കമ്മറ്റി അംഗങ്ങളുടേയും ലോക്കൽ കമ്മറ്റി സെക്രട്ടറി മാരുടേയും യോഗം ചേരുന്നു. ജില്ലാ കമ്മറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന യോഗം നിലവിലെ സങ്കീർണ്ണമായ പശ്ചാത്തലത്തിൽ വിളിച്ചുചേർക്കുന്നതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് എതിർപ്പും ഭീതിയുമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഏഴംകുളം പനവിള യൂത്ത് സെന്ററിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. 21 ഏരിയാ കമ്മറ്റി അംഗങ്ങളും 5 ലോക്കൽ കമ്മറ്റി സെക്രട്ടറി മാരും 4 ജില്ലാ കമ്മറ്റി ഭാരവാഹികളും ഉൾപ്പെടെ 30 പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് മറ്റൊരു ജില്ലകളിലും ഇത്തരത്തിലുള്ള യോഗങ്ങൾ സി.പി. എം വിളിച്ചു ചേർക്കുന്നില്ല.