14-kakkad-1
കക്കാട് ജലവൈദ്യുതി നിലയം

ചിറ്റാർ: കക്കാട് ജലവൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കത്തി. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം . സീതത്തോട്, റാന്നി, പത്തനംതിട്ട യൂണിറ്റുകളിൽ നിന്ന് ഫയർഫോഴ്സെത്തി തീ അണച്ചു
ജനറേറ്ററിൽ നിന്ന് ഉയർന്ന പുക ഏറെ നേരം തുടർന്നു. ഫയർഫോഴ്സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
50 മെഗാവാട്ട് ശേഷിയുള്ള കെഎസ്ഇബിയുടെ നിലയമാണിത്. ശബരിഗിരി നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മൂഴിയാറ്റിൽ നിന്ന് പ്രത്യേക തുരങ്കം നിർമ്മിച്ചാണ് നിലയത്തിൽ വെള്ളം എത്തിക്കുന്നത്.