വള്ളിക്കോട് : പഞ്ചായത്ത് കുടുംബശ്രീയുമായി ചേർന്ന് ആരംഭിച്ച ജനകീയ ഹോട്ടൽ കൈപ്പട്ടൂർ അടൂർ റോഡിൽ മിൽമ ഡയറിക്ക് എതിർവശം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ് ഉദ്ഘാടനം ചെയ്തു. കുടുംബശീയുടെ സ്വാതി കാറ്ററിംഗ് യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. കെട്ടിടത്തിന്റെ വാടകം, അറ്റകുറ്റപണികൾ, വൈദ്യുതി, വെള്ളം, ഫർണിച്ചർ എന്നിവ ഗ്രാമപഞ്ചായത്തിന്റെ ചുമതലയാണ്. ഹോട്ടലിന്റെ പ്രവർത്തന സമയം രാവിലെ എട്ട് മണി മുതൽ വൈകിട്ട് 7 വരെയാണ്. ഉച്ചയൂണിന് 20 രൂപയും, ഉച്ചയൂണ് പാഴ്‌സലിന് 25 രൂപയുമാണ്.