തിരുവല്ല: സാമ്പത്തികതിരിമറിയും സംഘനാവിരുദ്ധ പ്രവർത്തനവും നടത്തിയതിന്റെ അടിസ്ഥാനത്തിൽ എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ മുൻ സെക്രട്ടറി മധു പരുമലയെ യോഗാംഗമെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ഏഴ് വർഷത്തേക്ക് തടഞ്ഞുവെയ്ക്കുവാൻ യോഗം കൗൺസിൽ തീരുമാനിച്ചു. ഭരണകാലയളവിലെ സാമ്പത്തിക നഷ്ടം കണ്ടെത്തി ഈടാക്കാനുള്ള നടപടി സ്വീകരിക്കാൻ യൂണിയനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.