തുമ്പമൺ: പഞ്ചായത്തിലെ പച്ചക്കറി വ്യാപാരിയുടെ കൊവിഡ് സ്ഥിരീകരണവുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ പഞ്ചായത്ത് ഊർജ്ജിതമാക്കി.സമീപ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം വ്യാപരികളുടെ സ്വാബ് ടെസ്റ്റ് ചെയ്യുന്നതാണെന്ന് പ്രസിഡന്റ് സഖറിയാ വർഗീസ്പറഞ്ഞു. 8,9 തീയതികളിൽ പച്ചക്കറി വ്യാപാരിയുടെ സ്ഥാപനത്തിൽ സന്ദർശനം നടത്തിയവർ ക്വാറന്റയിനിൽ പ്രവേശിക്കണമെന്നും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിന്റെ വിവരം അറിയിക്കണം. പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സന്ദർശക രജിസ്റ്റർ നിർബന്ധമായി. സാനിട്ടൈസർ നൽകി കൈകൾ അണുവിമുക്തമാക്കിയതിനുശേഷമേ സന്ദർശകരെ വ്യാപാരസ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാവൂ.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്നും വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് ഉണ്ടാവുകയാണെങ്കിൽ സമയക്രമത്തിൽ സ്ഥാപനങ്ങൾ തുറക്കേണ്ടിവരുമെന്നും പ്രസിഡന്റ് പറഞ്ഞു.