പന്തളം:ബംഗാൾ സ്വദേശികളായ ദമ്പതികളുടെ എൽ.പി. സ്‌കൂൾ വിദ്യാർത്ഥികളായ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യം ഒരുക്കുന്നതിനായി ഡി.വൈ.എഫ്.ഐ. പൂഴിക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാങ്ങിയ ടി.വി. പൂഴിക്കാട് ഗവണ്മെന്റ് സ്‌കൂൾ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി ടീച്ചർക്ക് കൈമാറി. യൂണിറ്റ് നേതൃത്വത്തിൽ വിതരണം ചെയ്യുന്ന രണ്ടാമത്തെ ടിവിയാണ്. യൂണിറ്റ് ഭാരവാഹികളായ രാഹുൽചന്ദ്രൻ,ഷെഫിൻ ഫിലിപ്പ്, അജു മാത്യു, വിഷ്ണു ഗോപാലകൃഷ്ണൻ മിൻസു തോമസ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ഷാജി ജോർജ് എന്നിവർ പങ്കെടുത്തു.