ചെങ്ങന്നൂർ: നഗരസഭ കുടുംബശ്രീയുടെ കീഴിലുള്ള നിഹരിക തയ്യൽ യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 2.30ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിക്കും. നഗരസഭാ കൗൺസിലർ ഭാർഗവി അദ്ധ്യക്ഷത വഹിക്കും. നഗരസഭ ഓഫീസിന് മുകളിലത്തെ നിലയിൽ ആരംഭിക്കുന്ന യൂണിറ്റിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മാസ്‌ക്, തുണിസഞ്ചി എന്നിവ ലഭിക്കും. തുണികൾ തയ്ച്ചു നൽകുകയും ചെയ്യും. യൂണിറ്റ് നിർമ്മിച്ച തുണി മാസ്‌കുകൾ ആവശ്യമുള്ളവർ 9497530508 എന്ന നമ്പരിൽ ബന്ധപ്പെടണം.