മല്ലപ്പള്ളി : താലൂക്കിൽ ഓടുന്ന ഓട്ടോറിക്ഷ, ടാക്‌സി, കോൺട്രാക്ററ് ക്യാരേജ് വാഹനങ്ങളിൽ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് ഡ്രൈവർ കാബിൻ വേർതിരിക്കണമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് കൊവിഡ് 19 സമ്പർക്ക വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരുടെയും പൊതു ജനങ്ങളുടെയും സുരക്ഷയെ മുൻനിറുത്തി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രമീകരണമെന്ന് ജോ.ആർ.ടി.ഒ. അറിയിച്ചു.