15-adv-k-sivadasan-nair
കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖൃത്തിൽ കോഴഞ്ചേരി ട്രഷറി ഓഫീസിന് മുൻപിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു

ആറന്മുള : നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണക്കടത്ത് സി.ബി.ഐ /റോ എന്നീ ഏജൻസിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോഴഞ്ചേരി സബ് ട്രഷറിയുടെ മുന്നിൽ ധർണ നടത്തി.കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാധാചന്ദ്രൻ കെ.എൻഅദ്ധ്യക്ഷത വഹിച്ചു.തോമസ് ജോൺ മണ്ഡലം പ്രസിഡന്റ്,ഡി.സി.സി വൈസ് പ്രസിഡന്റ് കെ.കെ.റോയിസൺ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുനിൽ കുമാർ പുല്ലാട്,അഡ്വ.കെ.ശശി,കെ.വി.സുരേഷ് കുമാർ,ജി.രഘുനാഥ്,സ്റ്റൈല്ലാ തോമസ് എൽസി ക്രിസ്റ്റഫർ,മേഴ്‌സി ശാമുവേൽ, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ മറ്റത്ത്,തോമസ് സി.കെ, ജിജി ചെറിയാൻ,പി.എം. ജോൺസൺ,മനോജ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.