15-dr-sunil
സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 174 മത്തെ സ്‌നേഹ ഭവനം ചൂരക്കോട് കക്കാട്ട് രാജേഷിനും കുടുംബത്തിനും വിദേശ മലയാളിയായ മിസ ജോജിയുടെ സഹായത്താൽ നിർമ്മിച്ച് വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും മിസ്സയുടെ സഹോദരൻ ഇന്റർനാഷണൽ ഫയർ ഫൈറ്റർ ജിസൺ സ്റ്റീഫൻ നിർവഹിക്കുന്നു

പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 174 മത്തെ സ്‌നേഹ ഭവനം ചൂരക്കോട് കക്കാട്ട് രാജേഷിന് നൽകി. വിദേശ മലയാളിയായ മിസ ജോജിയുടെ സഹായത്തോടെയാണ് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും മിസയുടെ സഹോദരൻ ഇന്റർനാഷണൽ ഫയർ ഫൈറ്റർ ജിസൺ സ്റ്റീഫൻ നിർവഹിച്ചു. വാർഡ് മെമ്പർ ടി. ഡി. സജി., കെ. പി. ജയലാൽ, പി. സി അനിൽ , ബി. പവനൻ., ഇ. ഡി. പീറ്റർ , അഭിജിത് എന്നിവർ പ്രസംഗിച്ചു.