ചിറ്റാർ : കക്കൂസ് മലിന്യംതോട്ടിലേക്ക് തള്ളി. ചിറ്റാർ നീലിപിലാവ് റോഡിൽ ഈട്ടിച്ചുവട് പാലത്തിന് സമീപമാണ് തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളിയത്. ഇരുട്ടിന്റെ മറവിൽ ഇത്തരം മാലിന്യം കൊണ്ടിടുന്നത് ഇവിടെ പതിവാണ്. നിരവധി തവണ സ്ഥലവാസികൾ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ചിറ്റാർ നീലിപിലാവ് റൂട്ടിൽ വനത്തിനോട് ചേർന്നും തോടിനോട് ചേർന്നും മീനിന്റെ അവശിഷ്ടങ്ങളും,​ ഇറച്ചി മാലിന്യം,​ ഹോട്ടൽ മാലിന്യം തുടങ്ങിയ കൊണ്ടു തള്ളുന്നുണ്ട്. ചിറ്റാറിലെ ചില ലോഡ്ജുകളിലെയും കടകളിലെയും കക്കൂസ് മാലിന്യമാണ് ഇവിടെ കൊണ്ട് തള്ളിയ‌തെന്ന് പ്രദേശവാസികൾ ആരോപിച്ചു.