ചെങ്ങന്നൂർ: സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. തിരുവൻവണ്ടൂർ കവലയിൽ നടന്ന പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു.മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ് അദ്ധ്യക്ഷയായി.മഹിളാ മോർച്ച ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് സുഷമ ശ്രീകുമാർ,ജനറൽ സെക്രട്ടറി ശ്രീജ പദ്മകുമാർ,വൈസ് പ്രസിഡന്റ് ശൈലജ രഘുറാം,സെക്രട്ടറി പ്രമീള ബൈജു,ശ്രീലക്ഷ്മി പ്രവീൺ,ബി.പി ഹരി , അഞ്ചു സുനിൽ,എസ്.കെ രാജീവ് എന്നിവർ നേതൃത്വം നൽകി.