തിരുവല്ല: മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തുകലശേരി ഹോളി സ്പിരിറ്റ് കോൺവെന്റ് അടച്ചു. 35 കന്യാസ്ത്രീകളും അഞ്ചു ജോലിക്കാരുമാണ് ഇവിടെയുള്ളത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഹെഡ് നേഴ്സായ കന്യാസ്ത്രീക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടുപേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതേ ആശുപത്രിയിലെ സൈക്യാട്രി വാർഡിലെ കൗൺസിലറും കമ്യൂണിറ്റി സർവീസിലെ ജീവനക്കാരിയുമാണ് ഇവ‌ർ. മഠത്തിലുള്ള കൂടുതൽ പേരിൽ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.