ചെങ്ങന്നൂർ: ചെങ്ങന്നൂർ എക്‌സൈസ് മുളക്കുഴ കാരയ്ക്കാട്ട് നടന്ന റെയ്ഡിൽ കോടയും വാറ്റുപകരങ്ങളും പിടികൂടി. കാരയ്ക്കാട് ബി.എസ്.എൻ.എൽ എക്സ്‌ചേഞ്ചിനു സമീപം ആളൊഴിഞ്ഞ കാടു മൂടിയ പറമ്പിലാണ് വാറ്റു കേന്ദ്രം നടത്തിവന്നിരുന്നത്.കാട്ടിനുള്ളിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നുവെന്ന രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ചെങ്ങന്നൂർ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ ശ്രീകുമാറിന് നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 245 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.സിവിൽ എക്‌സൈസ് ഓഫീസർമാരായ ബി പ്രവീൺ,പ്രശാന്ത്, അരുൺ ചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.