കല്ലേലി : കൊവിഡ് വ്യാപനം കണക്കിലെടുത്ത് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കിടകവാവ് ബലിതർപ്പണം ഉപേക്ഷിച്ചു . 20ന് കർക്കിടകവാവ് ദിവസം പ്രകൃതി സംരക്ഷണ പൂജയോടെ പർണശാലയിൽ പിതൃപൂജ സമർപ്പിക്കും .രാവിലെ 4ന് ഭൂമിപൂജ ,വൃക്ഷസംരക്ഷണ പൂജ ,ജലസംരക്ഷണ പൂജ,ശക്തിസ്വരൂപപൂജ ,വാനര ഊട്ട് ,മീനൂട്ട് ,നാഗഊട്ട് ,ആദ്യ ഉരുമണിയൻപൂജ ,ആശാൻ പൂജ ,വാവ് ഊട്ട് ,സമുദ്ര പൂജ,പിതൃപൂജ ചടങ്ങുകൾ കാവ് മുഖ്യ ഊരാളിയുടെ സാന്നിധ്യത്തിൽ നടക്കും .ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാത്തതിനാൽ പൂർവികരുടെ പേരിലും നാളിലും പിതൃ പൂജ വഴിപാടായി നടത്താം.