മല്ലപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിൽ പുതുതായി നിർമ്മിച്ച സ്വരാജ് ഭവൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനായി നിശ്ചയിച്ചിരുന്ന ആന്റോ ആന്റണി എം.പി.ക്വാറന്റെനിലായതിനാൽ വെർച്ച്വൽ മീഡിയായിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്കായി 2013-14-ൽ തിരഞ്ഞെടുത്ത മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച സ്വരാജ് ട്രോഫി തുകയായ 25 ലക്ഷം രൂപ ഉൾപ്പെടെ 40 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസ് സമുച്ചയം നിർമ്മിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ നാട മുറിച്ച് കെട്ടിട പ്രവേശന ചടങ്ങ് നിർവഹിച്ചു.രാജു ഏബ്രഹാം എം.എൽ.എ ശിലാഫലകം അനാവരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.റെജി തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റെജി ശമുവേൽ മല്ലപ്പള്ളി,റെജി ചാക്കോ കല്ലൂപ്പാറ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദിനേശ്,അംഗങ്ങളായ ഓമന സുനിൽ,മിനു സാജൻ,എസ്.ശ്രീലേഖ, കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ,മനുഭായ് മോഹൻ, ഷിനി കെ.പിള്ള,സെക്രട്ടറി ബി.ഉത്തമൻ എന്നിവർ സംസാരിച്ചു.