ഏഴംകുളം : വല്യാങ്കുളം മൂലയിൽ ഭാഗം റോഡ് നിർമ്മാണം 16 ലക്ഷം രൂപ ചെലവിൽ തുടങ്ങി. ചിറ്റയം ഗോപകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഖാ ബാബു അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ ഇ.എ. റഹിം, പ്രസന്നകുമാർ, ആർ. തുളസീധരൻ പിള്ള, കമലാസനൻ എന്നിവർ സംസാരിച്ചു.