റാന്നി: മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട രാജ്യാന്തര സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയോടൊപ്പം, സിബിഐയും, റോയും അന്വേഷണം നടത്തണം, മുഖ്യമന്ത്രി രാജി വെച്ച് അന്വേഷണം നേരിടണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റാന്നി,ഏഴുമറ്റൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികളുട നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാജു മരുതിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സതീഷ് പണിക്കർ, കാട്ടൂർ അബ്ദുൾ സലാം, എബ്രഹാം മാത്യു, പ്രകാശ് കുമാർ ചരളേൽ, സി.കെ.ബാലൻ പ്രകാശ് തോമസ്, സോബൻ ലൂക്കോസ്, റെജി താഴമണ്, ബെന്നി പുത്തൻ പറമ്പിൽ , എ.ജി.ആനന്ദൻ പിള്ള, എ.ടി.ജോയ്കുട്ടി, ടി.സി.തോമസ്, ഷാജി നെല്ലിമൂട്ടിൽ, അനി വല്ലിയകാല, അനിതാ അനിൽകുമാർ, പ്രമോദ് മന്ദമരുതി, എൽസി, റിജോ തോപ്പിൽ, എബിൻ കൈതവന, ജോൺ എബ്രഹാം, സാം രാജ് തുടങ്ങിയവർ സംസാരിച്ചു.