പന്തളം: പന്തളം നഗരസഭയിലെ ചേരിക്കലിൽ കൊവിഡ് ബാധിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ എഴുപതോളം ആളുകളുടെ സ്രവം ഇന്ന് എടുക്കും .പന്തളംഅർച്ചന ആശുപത്രികെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൊ വിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചാണ് പരിശോധനയ്ക്ക് വേണ്ടി സ്രവം എടുക്കുന്നത്. പന്തളം നഗരസഭയിലെ നി രീ ക്ഷണത്തിൽ കഴിയുന്ന വനിതാകൗൺസിലർ ഉൾപ്പെടെയുള്ള എഴുപത് പേരുടെ സ്രവമാണ് ഇന്ന് എടുക്കുന്നത്. ബാക്കിയുള്ളവരുടെ വരും ദിവസങ്ങളിൽ എടുക്കും.60 ഓളം വിടുകളിലെ ആളുകളുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ സർവയിൽ അറിയാൻ കഴിഞ്ഞത്. ആരോഗ്യ വകുപ്പ് ജീവനക്കർ നൽകുന്ന നിർദേശങ്ങൾ പാലിച്ച് ജാഗ്രതയിൽ കഴിയാൻ എല്ലാവരും തയാറാകണമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി പറഞ്ഞു.