വള്ളിക്കോട് : പഞ്ചായത്തിലെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിഗത ആനുകൂല്യത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസ്, വള്ളിക്കോട് കൃഷി ഓഫീസ്, വെറ്ററിനറി ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ വിതരണം തുടങ്ങി. ഈ മാസം 22ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.