പത്തനംതിട്ട: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജില്ലയിൽ ഒഴിവുളള മൂന്ന് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 21, 22, 23 തീയതികളിൽ ജില്ലാ ഓഫീസിൽ ഉദ്യോഗാർഥികളുമായി നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. സമയവും തീയതിയും ഉദ്യോഗാർഥികളെ പിന്നീട് അറിയിക്കും.