കൊടുമൺ: കൊടുമൺ ജംഗ്ഷനിലെ മത്സ്യ വ്യാപാരിക്ക് കൊവിഡ് പോസിറ്റീവായതോടെ കൊടുമണിലും പരിസര പ്രദേശങ്ങളിലും ആശങ്ക പടരുന്നു. പഞ്ചായത്തിലെ 12,13,17 വാർഡുകൾ കണ്ടെയ്ൻമെൻ്റ സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.കൊടുമൺ ജംഗ്‌ഷനിലെ ഓട്ടോ സ്റ്റാന്റിന് എതിർവശത്ത് കുരിശിൻ മൂടിന് സമീപമുള്ള മീൻ കടയിലെ വ്യാപാരിക്ക് കൊവിഡ് സ്ഥിതിരീകരിച്ചതിനാൽ ജൂൺ 18 ന് ശേഷം ഇവിടെ നിന്നും മീൻ വാങ്ങിയവർ വിവരം വാർഡ് മെമ്പറെയോ ആശാ പ്രവർത്തകരെയോ ഉടൻ അറിയിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു