15-house
കഴിഞ്ഞ ദിവസം മഴയിൽ തകർന്ന ആലാ ഉമ്മാത്തിൽ കുറ്റിക്കാട്ടിൽ മേലേതിൽ ബിന്ദുരാജന്റെ വീട്. വീടിനുള്ളിൽ നിൽക്കുന്ന ഭാര്യ സുമ

ചെങ്ങന്നൂർ : കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയുണ്ടായ കാറ്റിലും മഴയിലും ആലാ ഉമ്മാത്തിൽ കുറ്റിക്കാട്ടിൽ മേലത്തേതിൽ കെ.എൻ. ബിന്ദുരാജന്റെ വീടിന് നാശം. അടുക്കളയുടെ മേൽക്കൂര പൂർണമായും തകർന്നു. വീടിന് ബലക്ഷയുമുണ്ട്
ഈ സമയം കുടുംബാംഗങ്ങൾ പ്രധാന കെട്ടിടത്തിന്റെ മറുവശത്തായതിനാൽ അപകടം ഒഴിവായി. ഗ്യാസ് സ്റ്റൗ , ഫ്രിഡ്ജ് , എന്നിവയും പാത്രങ്ങളും ഭക്ഷ്യസാധനങ്ങളും നശിച്ചു. പൊതുപ്രവർത്തകനും പത്ര ഏജന്റുമായ ബിന്ദുരാജൻ ഹൃദ്രോഗത്തിന് ചികിത്സയിലാണ്. അങ്കണവാടി വർക്കാറായ ഭാര്യ സുമയുടെ ചെറിയ വരുമാനമാണ് കുടുംബത്തിനാശ്രയം. പത്തു വർഷം മുമ്പ് സർക്കാർ പദ്ധതി പ്രകാരം അനുവദിച്ച ഒരു ലക്ഷം രുപ കൊണ്ടായിരുന്നു വീട് നിർമ്മിച്ചത്. നാലുവർഷം മുമ്പ് പഞ്ചായത്തിൽ നിന്ന് ലഭിച്ച 25000 രൂപ കൊണ്ട് അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. പ്രധാന വീടും സുരക്ഷിതമല്ല. കൊവിഡ് കാലമായതിനാൽ ബന്ധുവീടുകളിലോ പരിചയക്കാരുടെ വീടുകളിലോ താത്കാലിക താമസത്തിന് കഴിയില്ല..