പത്തനംതിട്ട : മഹാത്മാഗാന്ധി സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായി ഡോ. ബിജു പുഷ്പൻ നിയമിതനായി. കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിന്റെ പ്രാരംഭ കാലം മുതൽ ബിബിഎ വിഭാഗം മേധാവിയായ ഡോ. ബിജു പുഷ്പൻ ഇപ്പോൾ കോളേജ് പ്രിൻസിപ്പലാണ്.
കൊല്ലം തുകലശേരി ബിനു ഭവനിൽ പരേതനായ എൻ. പുഷ്പാംഗദന്റെയും ബി. ചന്ദ്രമുഖിയുടെയും മകനാണ്. ഭാര്യ : ബിന്ദു എസ്. (എസ്.ബി.ഐ ചെങ്ങന്നൂർ). മക്കൾ: ഡോ. ശിവാനി ബി. പുഷ്പൻ, ചന്ദ്രിമ ബി. പുഷ്പൻ.