cctv
മോഷ്ടിച്ച ബൈക്കുമായി പോകുന്ന യുവാവിന്റെ സി.സി. ടി.വി ദൃശ്യം

തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്റെ ബൈക്കുമായി കടന്ന യുവാവിനെ സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. തിരുവല്ല നഗരമദ്ധ്യത്തിലെ എസ്.സി.എസ് ജംഗ്‌ഷനിൽ നിന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ഹീറോ ഹോണ്ടാ ബൈക്കാണ് കഴിഞ്ഞ ഞായറാഴ്ച മോഷണം പോയത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച ബൈക്കുമായി ടി.കെ.റോഡിൽ പുല്ലാട്, കോഴഞ്ചേരി എന്നിവിടങ്ങളിൽ യുവാവ് കറങ്ങിനടക്കുന്ന സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഹെൽമെറ്റ് തലയിൽ വയ്ക്കാതെ ബൈക്കിന് മുന്നിൽ വച്ചിരിക്കുന്നതിനാൽ മുഖം ദൃശ്യങ്ങളിൽ കാണാം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നവർ തിരുവല്ല പോലീസിൽ ബന്ധപ്പെടണം. ഫോൺ: 04692600100, 9497980242.