16-sevana-kendram
കേന്ദ്ര ഗവൺമെന്റ് സി എസ് സി സ്‌കീമിൽ ഉൾപ്പെടുന്ന പൊതുസേവന കേന്ദ്രം കടമ്പനാട് മാഞ്ഞാലി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ആർ അജീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട് : കേന്ദ്ര ഗവൺമെന്റ് സി എസ് സി സ്‌കീമിൽ ഉൾപ്പെടുന്ന പൊതുസേവന കേന്ദ്രം കടമ്പനാട് മാഞ്ഞാലി ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് എ. ആർ അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം ആരംഭിച്ചു. വാർഡ് മെമ്പർ കെ. ജി ശിവദാസൻ, സി എസ് സി ജില്ലാ മാനേജർ സിജു എസ്. എം, ശ്രീജിത്ത് ആക്കനാട്ട്, അജീഷ് തുവയൂർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ലഭിക്കുന്നതിന് തടസ്സമുണ്ടായിട്ടുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങളും, കർഷകർക്കും അസംഘടിത തൊഴിലാളികൾക്കും കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള പെൻഷൻ സ്‌കീമിന്റെ സേവനങ്ങളും ഇവിടെനിന്ന് ലഭിക്കും. ഫോൺ: 9946599778.