ചെങ്ങന്നൂർ : നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ സ്വപ്ന സുരേഷിന്റെ സംരക്ഷണം ഒരുക്കിയ മുഖ്യമന്ത്രിയും സ്പീക്കറുടെ ഇരിപ്പടം കളങ്കിതമാക്കിയ ശ്രീരാമകൃഷ്ണനും രാജിവെക്കണം എന്ന് ആവശ്യപ്പെട്ടും ഇതിന് പിന്നിൽ പ്രവർത്തിച്ച ഐടി സെക്രട്ടറി ശിവശങ്കർ ഐ എ എസ് നെ സർവീസിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരള കോൺഗ്രസ് (എം) പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ചെങ്ങന്നൂർ ബെഥേൽ ജംഗ്ഷനിൽ നടന്ന ധർണക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ഡോക്ടർ ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു. സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം ധർണ ഉദ്ഘാടനം ചെയ്തു. ചെറിയാൻ കുതിരവട്ടം, ചാക്കോ കൈയ്യത്ര, ജിജി എബ്രഹാം, സജി ആല, മോൻസി മൂലയിൽ, മോൻസി കുതിരവട്ടം. മാത്യു മാന്നാർ എന്നിവർ സംസാരിച്ചു.