കോന്നി : സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂൾ നൂറു ശതമാനം വിജയം ആവർത്തിച്ചു. പരീക്ഷ എഴുതിയ 73 കുട്ടികളിൽ 35 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 487 മാർക്ക് നേടി വൃന്ദ വിനോദ് സ്‌കൂളിൽ ഒന്നാമതെത്തി. വൃന്ദ വിനോദ്, ലെന റെയ്ച്ചൽ മനോജ്, ഗൗതം പി. കുമാർ, ശ്രേയ അനിൽ, നവമി എസ്., പി.എസ്. മീനുമോൾ എന്നീ കുട്ടികൾ എല്ലാ വിഷയത്തിനും എ1 ഗ്രേഡ് കരസ്ഥമാക്കി.