റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ ജലജീവൻ മിഷന്റെ നേതൃത്വത്തിൽ 4955 വീടുകൾക്ക് പുതിയ വാട്ടർ കണക്ഷൻ നൽകാനും 31.25 കി.മീ ദൂരം പൈപ്പ് നീട്ടലിനും തീരുമാനിച്ചതായി രാജു ഏബ്രഹാം എം.എൽ.എ അറിയിച്ചു. പഞ്ചായത്ത്, വാട്ടർ കണക്ഷൻ, ബ്രാക്കറ്റിൽ ചെലവ് എന്നീ ക്രമത്തിൽ: പഴവങ്ങാടി 550, (1.15 കോടി),അങ്ങാടി 500 ,(1.24 കോടി), നാറാണംമൂഴി 350, (81 ലക്ഷം),വെച്ചൂച്ചിറ 480, (87.58 ലക്ഷം),വടശേരിക്കര 200, (24. 44 ലക്ഷം),പെരുനാട് 600, (98.4 ലക്ഷം),ചെറുകോൽ 275, (44.98 ലക്ഷം),അയിരൂർ 1000, (2.4 കോടി), കോട്ടാങ്ങൽ,350,(1.36 കോടി),കൊറ്റനാട് 150 (48 ലക്ഷം),എഴുമറ്റൂർ 400 (3.32 കോടി),ചെലവിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം പഞ്ചായത്തുകളും 10 ശതമാനം ഗുണഭോക്താവും വഹിക്കും.