പത്തനംതിട്ട: കണ്ടെയ്ൻമെന്റ് സോണുകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് റേഷൻ വിതരണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.സമ്പർക്കം മൂലം രോഗം പകരുന്നത് തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്‌റേഷൻ കടകളിൽ ബയോമെട്രിക് പഞ്ചിംഗിനു വേണ്ടി ഇ പോസ് മെഷീൻ ഉപയോഗിക്കുന്നത് നിറുത്തിവച്ചു. പകരം ഒ.ടി.പി സംവിധാനവും ഇത് ഉപയോഗിക്കാത്തപക്ഷം മാനുവലായും റേഷൻ വിതരണം നടത്തി വരുന്നു. എല്ലാ റേഷൻ കടകളിലും മാസ്‌ക് ഉപയോഗിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ തന്നെ എല്ലാ റേഷൻ കടകളിലും സാനിറ്റൈസർ എത്തിച്ചിട്ടുണ്ട്.