plus-two
പ്ളസ് ടു

@ 585 കുട്ടികൾക്ക് ഫുൾ എ പ്ളസ്

പത്തനംതിട്ട: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയ്ക്ക് 82.74 ശതമാനം വിജയം. സംസ്ഥാനത്ത് 11 -ാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം 78 ശതമാനം വിജയവുമായി 14 -ാം സ്ഥാനത്തായിരുന്നു. ഇത്തവണ നില മെച്ചപ്പെടുത്തി.
ജില്ലയിൽ 83 സ്‌കൂളുകളിലായി 12,600 കുട്ടികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. 12524 പേ‌ർ പരീക്ഷയെഴുതി. 10362 പേര്‍ ഉപരിപഠന യോഗ്യത നേടി. എല്ലാ വിഷയങ്ങള്‍ക്കും 585 കുട്ടികള്‍ എ പ്ലസ് നേടി. കഴിഞ്ഞവര്‍ഷം 367 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്.
ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 197 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 196 കുട്ടികള്‍ പരീക്ഷയെഴുതി. 192 പേര്‍ ഉപരിപഠന യോഗ്യത നേടി. 97.96 ശതമാനമാണ് വിജയം. എല്ലാ വിഷയങ്ങള്‍ക്കും 10 കുട്ടികള്‍ എ പ്ലസ് കരസ്ഥമാക്കി. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ കഴിഞ്ഞവര്‍ഷം 92.27 ശതമാനമായിരുന്നു വിജയം
ഓപ്പണ്‍ സ്‌കൂളില്‍ 41 കുട്ടികളാണ് പരീക്ഷയെഴുതിയത്. 24 പേരും ഉപരിപഠന യോഗ്യത നേടി. 58.54 ശതമാനമാണ് വിജയം. ഓപ്പണ്‍ സ്‌കൂളില്‍ കഴിഞ്ഞവര്‍ഷം 66.18 ശതമാനമായിരുന്നു വിജയം.