തിരുവല്ല: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരുവല്ല മെഡിക്കൽ മിഷൻ മാനേജ്മെന്റ് ഡോക്‌ടേഴ്‌സിന്റെ ഒ.പി സേവനങ്ങൾ വൈകുന്നേരങ്ങളിലും ലഭ്യമാക്കി. സാമൂഹിക അകലവും മികച്ച സേവനവും ഉറപ്പുവരുത്തുന്നതിനാണ് തീരുമാനം. ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, നെഫ്രോളജി, ഡെർമറ്റോളജി, എൻഡോഡോന്റിസ്റ്റ്, പൾമോണോളജി, ചെസ്റ്റ് ഫിസിഷ്യൻ തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേക ഇളവുകളോടുകൂടി പ്രവർത്തനം ആരംഭിച്ചു.സായാഹ്‌ന ഒ.പി യുടെ ഉദഘാടനം മുനിസിപ്പൽ ചെയർമാൻ ആർ. ജയകുമാർ നിർവഹിച്ചു. ടി.എം.എം വൈസ് ചെയർമാൻ സണ്ണി തോമസ്, ഗവേർണിംഗ് ബോർഡ് അംഗം ബെന്നി ഫിലിപ്പ്, മെഡിക്കൽ സൂപ്പണ്ട് സാംസൺ കെ. സാം, അഡ്മിനിസ്ട്രേറ്റർ ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.