ചെങ്ങന്നൂർ : ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി നഗരസഭാ പ്രദ്രേശത്തെ എല്ലാ വീടുകളിലും സൗജന്യമായി ബയോബിൻ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ആദ്യഘട്ട വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പ്രൊവിഡൻസ് കോളേജ് ചെയർപേഴ്‌സൺ മറിയാമ്മ ജോർജിന് നൽകി നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എസ്.സുധാമണി, സുജാ ജോൺ,പി.കെ.അനിൽകുമാർ,സെക്രട്ടറി ജി.ഷെറി,ഹെൽത്ത് ഇൻസ്‌പെക്ടർടി.രാജൻ, ആർ.നിഷാന്ത്, എം.നസീർ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എയ്‌റോബിക് കമ്പോസ്റ്റുകൾ, കളക്ഷൻ സെന്ററുകൾ എന്നിവയും സ്ഥാപിക്കുമെന്നും നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ബയോബിന്നുകൾ ആവശ്യമുള്ള നഗരസഭാ ദ്രേശത്തുള്ളവർക്ക് വെള്ളപ്പേപ്പറിൽ സെക്രട്ടറിയുടെ പേരിൽ അപേക്ഷ സമർപ്പിക്കാം. ആധാർ, റേഷൻ കാർഡ്, വീടിന്റെ കരം ഒടുക്കിയ രസീത് എന്നിവയുടെ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ആർ.നിഷാന്ത് ഫോൺ 9847849441.