ഒാമല്ലൂർ: ഒാമല്ലൂരിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന അനധികൃത വഴിയോരക്കച്ചവടവും മണൽ വാരലും നിരോധിക്കണമെന്ന് ഗ്രാമസംരക്ഷണസമിതിആവശ്യപ്പെട്ടു. പുത്തൻപീടിക മുതൽ കൈപ്പട്ടൂർ വരെ അനധികൃത മത്സ്യവ്യപാരം നടക്കുന്നു.
ഉഴവത്ത് ആറാട്ടുകടവിന് സമീപം അച്ചൻകോവിൽ ആറ്റിൽ പുറ്റ് നീക്കംചെയ്യുന്നതിന്റെ മറവിൽ രാത്രിയിൽ മണൽ കടത്ത് നടക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു..
യോഗത്തിൽ പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനു ആറ്റരികം, രാജേന്ദ്രൻ നായർ െഎവേലിൽ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.