പന്തളം: പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂക്കൾ ലഭ്യമാക്കുന്നതിലേക്കായി പ്രത്യേകമായി സ്ഥലം ഒരുക്കി തയ്യാറാക്കുന്ന പുഷ്‌പോദ്യാനം ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി .എൻ .നാരായണ വർമ തുളസി ചെടി നട്ടുകൊണ്ട് നിർവഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. രാജീവ് കുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, വൈസ് പ്രസിഡന്റ് കലകുമാ, മുൻ ഉപദേശകസമിതി പ്രസിഡന്റ് എസ്. അഭിലാഷ് രാജ് എന്നിവർ പങ്കെടുത്തു .ലോക് ഡൗൺ കാലയളവിലും ഭക്തർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്തുന്നതിനും എല്ലാ വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് ഭക്തർക്ക് കൈകഴുകാൻ പ്രത്യേകം വാട്ടർ ടാപ്പുകളും സാനിറ്റൈസറും സ്ഥാപിച്ചിട്ടുണ്ട് രാവിലെ ആറ് മുതൽ 11 വരെയും വൈകീട്ട് 5 മുതൽ 7 വരെയും വഴിപാട് നടത്തുന്നതും ദർശനത്തിനു സൗകര്യമേർപ്പെടുത്തിയിട്ടുണ്ട് .ക്ഷേത്രത്തിന്റെ വാസ്തു ശാസ്ത്ര പ്രത്യേകതകൾ കൊണ്ട് നാലമ്പലത്തിന് പുറത്തുനിന്നും ശ്രീകോവിലിലെ ഭഗവത് ദർശനം സാദ്ധ്യമാകും എന്ന പ്രത്യേകതയുമുണ്ട്. കർക്കിടകം ഒന്ന് മുതൽ രാമായണമാസ ത്തോടനുബന്ധിച്ച് വൈകിട്ട് 5 മണിക്ക് ക്ഷേത്രസന്നിധിയിൽ രാമായണ പാരായണം ഉണ്ടായിരിക്കും ക്ഷേത്ര വഴിപാടുകൾ മുൻകൂർ ബുക്ക് ചെയ്യുന്നതിന് 9446193002 എന്ന നമ്പറിലോ ംംം.ീിഹശിലറേയ.രീാഎന്ന വെബ്‌സൈറ്റിലും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്‌