ചെങ്ങന്നൂർ: എ.ബി.വി.പി ചെങ്ങന്നൂർ നഗർ സമിതി പ്രസിഡന്റ് വിശാലിന്റെ എട്ടാമത് സ്മൃതിദിനം നാളെ നടക്കും. രാവിലെ 7.30ന് വിശാലിന്റെ ജന്മനാടായ കോട്ടയിലെ ശ്രീശൈലം വീട്ടിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും. 9.30ന് എ.ബി.വി.പി നഗർ സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന അനുസ്മരണവും പുഷ്പാർച്ചനയും എബി.വി.പി സംസ്ഥാന സെക്രട്ടറി എം. എം ഷാജിഉദ്ഘാടനം ചെയ്യും. സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുൺ പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തും.