covid
കോവിഡ്

@ വനിതാ ഡോക്ടർക്കും കന്യാസ്ത്രീകൾക്കും കൊവിഡ്

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 64 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലിയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലത്തേത്. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. അതേസമയം നെഗറ്റീവ് ഫലങ്ങളുടെ എണ്ണവും കൂടുന്നുണ്ട്. ഇന്നലെ ലഭിച്ച ഫലങ്ങളിൽ 409 എണ്ണം നെഗറ്റീവായിരുന്നു.

അടൂർ ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കും തിരുവല്ല തുകലശേരി കന്യാസ്ത്രീ മഠത്തിലെ 17 പേർക്കും ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. വനിതാ ഡോക്ടർക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. കന്യാസ്ത്രീ മഠത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് കന്യാസ്ത്രകളിൽ നിന്നാണ് മറ്റുള്ളവരിലേക്ക് പകർന്നതെന്ന് വ്യക്തമായിട്ടുണ്ട്.

പത്തനംതിട്ട കുലശേഖരപതിയിൽ രോഗ വ്യാപനം തുടരുകയാണ്. കുമ്പഴ, വെട്ടിപ്രം, കടമ്മനിട്ട, റാന്നി, അയിരൂർ, ചെന്നീർക്കര,കാേന്നി, പൂവൻപാറ, തുവയൂർ സൗത്ത് എന്നിവിങ്ങളിലും ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

----------------

അടൂർ : ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്ക് ഉറവിടമറിയാത്ത കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിച്ചു.ഗൈനക്കോളജി വിഭാഗത്തിലെ നാലും, അനസ്തേഷ്യാ വിഭാഗത്തിലെ ഒരു ഡോക്ടറും ഉൾപ്പെടെ 7 ഡോക്ടർമാരും സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 33 പേരും സമ്പർക്കത്തിൽ ഉൾപ്പെട്ട 43 പേരും ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദ്ദശം നൽകി. കൊവിഡ് ബാധയെ തുടർന്ന് ജില്ലയിലെ ഗൈനക്കോളജി വിഭാഗമായി മാറ്റിയ ആശുപത്രിയാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രസവ സംബന്ധമായ കേസുകളുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. വിവരം പുറത്തുവന്നതോടെ ഇവരിൽ പലരും ഡിസ്ചാർജ്ജ് വാങ്ങി മടങ്ങി. ഡോക്ടർക്ക് ആരിൽനിന്നുമാണ് രോഗം പടർന്നതെന്നതുസംബന്ധിച്ച് വ്യക്തയില്ല. നേരത്തെ ജോലിചെയ്ത ശാസ്താംകോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഡോക്ടറെ കാണാൻ രോഗികൾ എത്തുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സിസേറിയനുമായി ബന്ധപ്പെട്ട് ഡോക്ടർ ഒാപ്പറേഷൻ തീയറ്ററിൽ പ്രവേശിച്ചിരുന്നു. ഇവിടെവെച്ചാണ് അനസ്തേഷ്യാ വിഭാഗത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്നത്. തിങ്കളാഴ്ച പതിവ് പോലെ ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും പനിയെ തുടർന്ന് ഡോക്ടർക്കാർക്കായുള്ള ഡ്യൂട്ടി റൂമിൽ കുറേ നേരം വിശ്രമിച്ചു. ഇൗ സമയത്താണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടർക്കും സമ്പർക്കമുണ്ടായത്.