മല്ലപ്പള്ളി : പുറമറ്റം പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ യു.ഡി.എഫിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റ് രാജിവെച്ചതിനെ തുടർന്ന് താൽക്കാലിക ചുമതല വഹിച്ചിരുന്ന യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡന്റ് വിനീത് കുമാറിനെതിരെയാണ് അവിശ്വാസം അവതരിപ്പിച്ച്. യു.ഡി.എഫ് ഭരിച്ചുവന്നതും 13 അംഗങ്ങളുള്ളതുമായ ഭരണ സമിതിയിലെ 4 യു.ഡി.എഫ് അംഗങ്ങൾ വിപ്പ് ലംഘിച്ച് വോട്ടുചെയ്ത് എൽ.ഡി.എഫ് പ്രമേയത്തിന് പിന്തുണ നൽകിയത് വരുംദിവസങ്ങളിൽ ഏറെ വിവാദത്തിനിടയാക്കും.