16-gouri
ഗൗരി

പത്തനംതിട്ട കഥാ രചനയിൽ മികവ് തെളിയിച്ച ഗൗരി ശ്രീനിവാസന് പ്ളസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക്. 1200 ൽ 1200 ഉം വാങ്ങി നേട്ടം കൈവരിച്ച ഗൗരി ചെന്നീർക്കര എസ് എൻ ഡി പി സ്‌കൂൾ വിദ്യാർത്ഥിയാണ്. എസ് എസ് എൽ സി പരീക്ഷയിലും എല്ലാം വിഷയത്തിനും എ പ്ലസ് നേടിയിരുന്നു.
2017 ലും2019ലും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയ്ക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു. .2018ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് കഥാരചനയിൽ ഒന്നാമതായി
2017, 18, 19 വർഷങ്ങളിലെ സംസ്ഥാന ശാസ്ത്രമേളയിലെ ശാസ്ത്ര പ്രശ്‌നോത്തരിയിൽ തുടർച്ചയായി എ ഗ്രേഡ് നേടി . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2015- 16 ലെ
സാഹിത്യ പുരസ്‌കാരം, യുവ ചെറുകഥാകൃത്തുകൾക്കുള്ള 2019ലെ രാജൻ അലഹാപ്പള്ളി സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. എം ടിയേയും മുകുന്ദനേയും ഖാലിദ് ഹുസൈനിയേയുമാണ് എഴുത്തിൽ ഏറെയിഷ്ടം. റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥനായ അജിത് ശ്രീനിവാസിന്റെയും ചെന്നീർക്കര എസ് എൻ ഡി പി സ്‌കൂളിലെ അദ്ധ്യാപികയായ കെ.കെ.അമ്പിളിയുടേയും

മകളാണ്.