amrutha
അമൃത

കൂടൽ: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂടൽ കൈലാസത്തിൽ മധുവിന്റെ മകൾ അമൃത (19) നെയാണ് വീടിന്റെ രണ്ടാംനിലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ രണ്ടാംനിലയിലേക്ക് പോയ അമൃതയെ രാവിലെ കാണാതായതോടെ വീട്ടുകാർ തിരക്കിച്ചെന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്തിൽ എൻട്രൻസ് പരീക്ഷയിൽ പരാജയപ്പെടുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്യുന്നുവെന്ന കത്തു ലഭിച്ചു. കഴിഞ്ഞ വർഷം പ്ലസ് ടു വിജയിച്ച അമൃത പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിനിയായിരുന്നു. മാതാവ്: സരിത. സഹോദരി: പാർവതി. കൂടൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.