പന്തളം: ചേരിക്കലിൽ കൊവിഡ് ബാധിച്ച യുവാവുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിൽ കഴിയുന്നവരുമുൾപ്പെടെ നൂറ്റിയേഴ് പേരുടെ സ്രവം ഇന്നലെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്കെടുത്തു. ബാക്കിയുള്ളവരുടെ സ്രവം വരും ദിവസങ്ങളിൽ എടുക്കും. പന്തളം നഗരസഭാ പരിധിയിൽ 240 പേർ നിരിക്ഷണത്തിൽ കഴിയുന്നുണ്ട് .അതിൽ 170 പേർ അന്യസംസ്ഥാനത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരും 70 പേർ സമ്പർക്കത്തിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലായവരുമാണ്.