മല്ലപ്പള്ളി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ടൗണിലെ എ.ടി.എം കൗണ്ടർ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതൻ പ്രവർത്തന രഹിതമാക്കി. എ.ടി.എം തകർക്കാനുള്ള ശ്രമം നടന്നതായി രാവിലെ വാർത്ത പ്രചരിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. പണം പിൻവലിക്കുവാൻ വന്നയാൾക്ക് കഴിയാതെ വന്നതിനെ തുടർന്ന് ദേഷ്യം തീർത്തതാണെന്ന് സൂചനയുണ്ട്. വീഡിയോദൃശ്യം ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.