ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ഗവ.എച്ച്എസ്എസ് വിദ്യാർഥിനി ഷാനി എം.വർഗീസ് പ്ലസ്ടു പരീക്ഷയിൽ നേടിയത് വേറിട്ട വിജയമാണ്. കണ്ണിലെ ഞരമ്പിനു തകരാറുള്ളതിനാൽ ഷാനിക്ക് കാഴ്ച
യില്ല. 7-ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കാഴ്ച കുറഞ്ഞുവരികയായിരുന്നു. അമ്മ മേഴ്സി വർഗീസാണ് പാഠങ്ങൾ വായിച്ചുകൊടുക്കുക. പ്ളസ്ടുവിന് ഹ്യൂമാനിറ്റീസ് ആയിരുന്നു വിഷയം.
5 എ പ്ലസും ഒരു എ ഗ്രേഡുമാണ് ലഭിച്ചത്. മുളക്കുഴ ഇരട്ടക്കുളങ്ങര തെക്കേതിൽപരേതനായ വർഗീസ് ജോണിന്റെ മകളാണ്. പത്താംക്ളാസ് വിദ്യാർത്ഥിയായ ഷിനു വർഗീസാണ് സഹോദരൻ.