covid
കോവിഡ്

പത്തനംതിട്ട: കൊവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാ പ്രദേശത്തെ എല്ലാ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്കു കൂടി നീട്ടി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഏഴു ദിവസത്തിനിടെ പത്തനംതിട്ട നഗരസഭ പ്രദേശത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണം 51 ആവുകയും ഇവരുടെ പ്രാഥമിക സമ്പര്‍ക്കം 700 പേരില്‍ കൂടുതലാകുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം നീട്ടിയത്.