പത്തനംതിട്ട: അടൂർ ജനറൽ ആശുപ്രതിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജീവനക്കാർക്ക് ക്വാറന്റൈൻ അനുവദിക്കണമെന്ന് എൻ.ജി.ഒ അസാേസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ജനറൽ സെക്രട്ടറി അജിൻ ഐപ്പ് ജോർജും ആവശ്യപ്പെട്ടു.കൊവിഡ് ഐസോലേഷൻ വാർഡിൽ പകൽ രണ്ടും രാത്രിയിൽ ഒരാളും എന്ന നിലയിലാണ് സ്റ്റാഫ് നഴ്സുമാർ ഡ്യൂട്ടിയിലുള്ളത്.ഇതിൽ ഒരാൾ സ്രവ പരിശോധന വിഭാഗത്തിലും ജോലി ചെയ്യുന്നു. മറ്റു വാർഡുകളിലും ഇവർ ജോലി നോക്കുന്നതിനാൽ രോഗപ്പകർച്ചക്ക് കാരണമായേക്കും.അതുകൊണ്ട് ജീവനക്കാർക്ക് ക്വാറന്റൈൻ അനുവദിക്കണം.