പ്രമാടം: പ്ളസ്ടു പരീക്ഷാ വിജയത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി നേതാജി ഹയർസെക്കൻഡറി സ്‌കൂൾ. 1200 ൽ 1200 മാർക്ക് നേടിയ ഒരു വിദ്യാർത്ഥി ഉൾപ്പെടെ 23 പേർക്ക് എല്ലാ വിഷയത്തിനും എ പ്ളസ് ലഭിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും സയൻസ് വിഭാഗത്തിൽ 99 ശതമാനവും വിജയം നേടി.
പേരന്റ് ടീച്ചിംഗ് സംവിധാനമൊരുക്കിയും വീട്ടിൽത്തന്നെ വിദ്യാർത്ഥികൾക്ക് നിരവധി പരീക്ഷകൾ നടത്തിയുമാണ് അദ്ധ്യാപകരും സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥികൾക്ക് മികച്ച വിജയത്തിലേക്കുള്ള പാതയൊരുക്കിയത്. ഗൃഹസന്ദർശനത്തിലൂടെ അദ്ധ്യാപകരക്ഷാകർതൃസമിതി വിദ്യാർത്ഥി ബന്ധം സുദൃഢമാക്കിയതും വിജയത്തിന് മുതൽകൂട്ടായി.
സ്‌കൂളിലെ എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ്ഗൈഡ്,സ് യൂണിറ്റുകളിൽ പങ്കാളികളായതും സംസ്ഥാന ശാസ്ത്രഗണിത പ്രവൃത്തി പരിചയ മേളകളിലുൾപ്പടെ പങ്കെടുത്ത് വിജയം നേടാനായതും വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ഉൾപ്പടെ സ്വന്തമാക്കാൻ തുണയായി. ഭൂമിത സേനക്ലബ്, സൗഹൃദ ക്ലബ് കരിയർ ഗൈഡൻസ് ക്ലാസുകൾ, തുടങ്ങി നിരവധി പരിപാടികളും നേതാജി ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഭാഗമാണ്.