പന്തളം : തുമ്പമൺ ഗ്രാമപഞ്ചായത്തിൽ വനംവകുപ്പിന്റെ നിർദ്ദേശപ്രകാരം ജനജാഗ്രതാ സമിതി രൂപീകരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും കൺവീനറായ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ യോഗം ചേരുന്നതിന് നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് സഖറിയ വർഗീസ്.
പന്നിശല്യം രൂക്ഷമായ പഞ്ചായത്തിലെ കർഷകർ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയെങ്കിലും പണം നൽകിയില്ല. പരാതി പറയാൻ വിളിച്ചാൽ കൺവീനർ ഫോൺ എടുക്കാറില്ല.