ഏഴംകുളം : പഞ്ചായത്ത് പുതുമല ഒന്നാം വാർഡിൽ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു.വർഷങ്ങളായി തരിശു കിടന്ന പ്രദേശത്താണ് സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചത്.വാഴ കപ്പ,മഞ്ഞൾ തുടങ്ങിയവയോടൊപ്പം ഈ കൃഷിത്തോട്ടത്തിൽ അപൂർവ ഔഷധസസ്യങ്ങൾ നട്ടു വളർത്തുന്നതിനും ലക്ഷ്യമിടുന്നു.രാസവളങ്ങളും രാസകീടനാശിനികളും പൂർണമായും ഒഴിവാക്കി ജൈവ രീതിയിലുള്ള കൃഷിയാണ് ഇവിടെ ചെയ്യുന്നത്.സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.ബാബു ജോൺ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള,കൊടുമൺ ഏരിയാ സെക്രട്ടറി ഇ.എ റഹീം,പി ഇ ചെറിയാൻ, അഡ്വ.അജി ഭാസ്കർ,മോഹനൻ,ഷിബു എന്നിവർ പങ്കെടുത്തു.